10:25am 13 November 2026
NEWS
മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ; മലയാളോത്സവം 2025 മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും
28/10/2025  08:32 PM IST
nila
മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ; മലയാളോത്സവം 2025 മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദോഹ. ഈ മാസം അവസാനം ഖത്തർ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ ഒക്ടോബർ 30 ന് വ്യാഴാഴ്ച്ച വൈകുന്നേരം 6 മണി മുതൽ അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ  കേരളത്തിന്റെ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ഒപ്പം ഖത്തറിലെ ഇന്ത്യൻ അംബാസഡർ H. E. വിപുൽ, കേരളത്തിന്റെ  ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി  സജി ചെറിയാൻ, പദ്മശ്രീ ഡോ. എം. എ. യൂസഫ് അലി, കേരള ഗവൺമെന്റ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് IAS എന്നിവർ പങ്കെടുക്കും.  12 വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ ഒരു മുഖ്യമന്ത്രി ഖത്തറിൽ എത്തുന്നതിന്റെ ആവേശത്തിലാണ് മാലയാളി സമൂഹം.  വിവിധ മലയാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. അൽ- ഖോർ, മിസൈദ്, ഇൻഡസ്ട്രിയൽ ഏരിയ, വക്ര, ഉം സലാൽ തുടങ്ങി ഖത്തറിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് സംഘാടകർ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.

മലയാളോത്സവത്തിന് മാറ്റ് കൂട്ടാൻ വിവിധ കലാ പരിപാടികൾ, നൃത്ത നൃത്യങ്ങൾ, ചെണ്ടമേളം എന്നിവ അരങ്ങേറും. ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടിൽ കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവലിയനുകൾ അതത് ജില്ലയിലെ സംഘടനകൾ ഒരുക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. സംഘാടക സമിതി ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ സി. വി. റപ്പായി, ജനറൽ കൺവീനറും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ ഇ. എം. സുധീർ, സംഘാടക സമിതി ഭാരവാഹികളായ ജയരാജ് കെ. ആർ., ഷൈനി കബീർ, ഷംസീർ അരിക്കുളം, സാബിത്ത് സഹീർ, പ്രമോദ് ചന്ദ്രൻ, സമീർ സിദ്ദിഖ്, അഹമ്മദ് കുട്ടി, ഷഹീൻ മുഹമ്മദ് ഷാഫി, അബ്ദുൾ അസീസ്, ജസിത, ബിന്ദു പ്രദീപ് എന്നിവർ പങ്കെടുത്തു.,

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img